ഒരു പെണ്ണിനെ അറിയുന്നതെപ്പോഴും
നെറ്റിയില്‍ തുടങ്ങുന്ന ഒരു ഉമ്മയിലൂടെ ആയിരിക്കണം
ഇനി നിനക്ക് ഞാനുണ്ടെന്നു ആ ഉമ്മ പറയണം
കൈകള്‍ ചിത്ര ശലഭങ്ങള്‍ ആകുന്നതിനു മുന്‍പ്
ഒരു ഹൃദയ മിടുപ്പിന്റെ ദൂരം പോലും ഇല്ലാതാകുന്നതിനും മുന്‍പ്
നെറ്റിയിലെ ഉമ്മയിലൂടെ അവളെ സ്വന്തമാക്കണം
പെണണറിവ് പൂര്‍ണ്ണമാകുന്നതും നെറ്റിയിലെ ഉമ്മയിലാകണം
ഇനി നീ ഞാന്‍ തന്നെയെന്നു പറയുന്ന ഒരുമ്മ